Hearty Welcome to the official Blog of SANTHOME PARISH, ROME...Major Archbishop of Syro Malabar Church, Cardinal Mar George Alanchery, inaugurated on March 2, 2013.... All the updates will be available in this blog about the parish and parish activities... if you have any suggestions, please convey through this mail: santhomrome@gmail.com

Tuesday 19 February 2013

PRAYER FOR THE ELECTION OF THE POPE



മാര്‍പാപ്പയെ തിരെഞ്ഞെടുക്കുന്നതിനു ഒരുക്കമായുള്ള പ്രാര്‍ത്ഥന.

പിതാവും പുത്രനും പരിശുദ്ധാതമാവുമായുള്ള ദൈവമേ, തിരുസഭയെ വിവിധ അജപാലകരിലൂടെ അനുദിനം നയിച്ച അങ്ങയുടെ വലിയ സ്നേഹത്തിനും കാരുണ്യത്തിനും നന്ദി പറയുന്നു. പരിശുദ്ധ പിതാവ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയിലൂടെ തിരുസഭക്കു നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു. ശാരീരിക അസ്വസ്ഥതകളാല്‍ വിരമിക്കുന്ന അദ്ദേഹത്തിന് അങ്ങ് കൂട്ടയിരിക്കണമേ. അടുത്തു വരുന്ന കോണ്‍ക്ലെവിനെയും അതില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ദ്ദിനാള്‍മാരെയും അങ്ങയുടെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു. ക്രിസ്തു ശിരസ്സായിരിക്കുന്ന കത്തോലിക്ക തിരുസഭയുടെ പുതിയ ഇടയനെ തെരഞ്ഞെടുക്കുവാനുള്ള കൃപാവരം അവര്‍ക്ക് നല്കണമേ. തിരുസ്സഭ ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികളിലും സഭയെ വിശ്വാസത്തിലും വിശുദ്ധിയിലും നയിച്ച്‌ ക്രിസ്തുവിന്റെ രണ്ടാം വരവിനു സഭാമാക്കളെ ഒരുക്കുവാന്‍ തക്ക കഴിവുള്ള ഒരു അജപാലകനെ നല്‍കി തിരുസഭയെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവേ അങ്ങയുടെ നിറവില്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ദ്ദിനാള്‍മാരും പ്രാര്‍ത്ഥിച്ചു ദൈവഹിതമാനുസരിക്കുവാനുള്ള കൃപ നല്കണമേ. പരിശുദ്ധ അമ്മെ മാതാവേ സകല വിശുദ്ധരെ മാലാഖമാരെ തിരുസഭക്കായി പ്രാര്‍ത്ഥിക്കണമേ.